ഡോക്ട‌ർമാർ നാളെ 6 മണി മുതൽ 24 മണിക്കൂർ പണിമുടക്കും; ഒപി പ്രവർത്തിക്കില്ല. വയനാടിനെ സമരത്തിൽ നിന്ന് ഒഴിവാക്കി

ഡോക്ട‌ർമാർ നാളെ 6 മണി മുതൽ 24 മണിക്കൂർ പണിമുടക്കും; ഒപി പ്രവർത്തിക്കില്ല.    വയനാടിനെ സമരത്തിൽ നിന്ന് ഒഴിവാക്കി
Aug 16, 2024 02:50 PM | By PointViews Editr


കണ്ണൂർ -: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ട‌ർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്താകെ ഡോക്ടർമാർ നടത്തുന്ന പണിമുടക്കിൻ്റെ ഭാഗമായി കേരളത്തിലും ഓഗസ്റ്റ് 17 ശനിയാഴ്ച ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറ് മണി മുതൽ ഞായറാഴ്ച‌ രാവിലെ ആറ് മണിവരെ 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്‌ടർമാർ ഒ.പി ബഹിഷ്കരിക്കുമെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ഭാരവാഹികൾ അറിയിച്ചു.

തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്‌ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെൻ്റൽ കോളേജ് ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്‌ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അത്യാവശ്യ സേവനങ്ങൾ ലഭിക്കും. ഒപി ഉൾപ്പെടെയുള്ള മറ്റ് ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കുമെന്നും, പൊതുജനങ്ങൾ സഹകരിക്കണമെന്നും കെജിഎംസിടിഎ അഭ്യർത്ഥിച്ചു. അഡ്മ‌ിറ്റ് ചെയ്ത‌ രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തുമെന്നും അത്യാഹിക വിഭാഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കുമെന്നും ഐഎംഎ ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. അതേസമയം വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്‌ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്‌ജ് ധരിച്ച് ജോലി ചെയ്യും.

Doctors to go on 24-hour strike from 6am tomorrow; OP won't work. Wayanad was excluded from the strike

Related Stories
നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

Sep 14, 2024 11:39 AM

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

7 കാര്യങ്ങൾ, നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ...

Read More >>
 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

Sep 13, 2024 09:53 AM

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യുംമാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ....

Read More >>
മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.

Sep 9, 2024 12:21 PM

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ...

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
Top Stories